Monday, November 25, 2024

ആധാര്‍ കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റം വരുത്താം; ഈ തിയതി വരെ ഫീസ് ഈടാക്കില്ല

പത്ത് വര്‍ഷം മുന്‍പ് ആധാര്‍ കാര്‍ഡ് എടുത്തവര്‍ നിര്‍ബന്ധമായും പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. ആധാര്‍ കാര്‍ഡിലെ പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവയില്‍ മാറ്റം വരുത്താനോ തിരുത്താനോ യുഐഡിഎഐ അനുവദിക്കുന്നുണ്ട്. ഇപ്പോഴിതാ, ഓണ്‍ലൈന്‍ ആയി ആധാര്‍ കാര്‍ഡ് പുതുക്കുന്നതിന് ഡിസംബര്‍ 14 വരെ ഫീസ് വേണ്ടെന്ന് യുഐഡിഎഐ അറിയിച്ചിരിക്കുന്നു. അതായത് സൗജന്യമായി ആധാര്‍ കാര്‍ഡ് പുതുക്കാം.

ആധാര്‍ കാര്‍ഡ് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ആധാറിലെ എല്ലാ വിശദാംശങ്ങളും സൗജന്യമായി ഓണ്‍ലൈനില്‍ ചെയ്യാവുന്നതാണ്. അതേസമയം, ഫോട്ടോ, ഐറിസ് അല്ലെങ്കില്‍ മറ്റ് ബയോമെട്രിക് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ട വ്യക്തികള്‍ ഒരു ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം നേരിട്ട് സന്ദര്‍ശിക്കുകയും ഫീസ് അടയ്ക്കുകയും വേണം. കാരണം, വിരലടയാളം, ഐറിസ് പാറ്റേണുകള്‍, മറ്റ് ബയോമെട്രിക് ഡാറ്റ എന്നിവ സ്‌കാന്‍ ചെയ്യുന്നതിന് എന്റോള്‍മെന്റ് സെന്ററുകളില്‍ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ട്.

 

Latest News