Sunday, November 24, 2024

ആദിത്യ എൽ-1 ശാസ്ത്രീയ രേഖകൾ ശേഖരിക്കാൻ ആരംഭിച്ചു: ഇസ്രോ

ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ-1 ശാസ്ത്രീയ രേഖകൾ ശേഖരിക്കാൻ ആരംഭിച്ചതായി ഐ എസ് ആർ ഒ. ആദിത്യയിലെ ‘സ്‌റ്റെപ്പ്സ്’ ഉപകരണം ഭൂമിയിൽ നിന്ന് 50000 കിലോമീറ്റർ ദൂരെയുള്ള സുപ്ര- തെർമൽ, എനർജെറ്റിക് അണുവിനെയും സൂക്ഷ്മകണങ്ങളെയും പഠിക്കാന്‍ ആരംഭിച്ചതയാണ് ഇസ്രോയുടെ വെളിപ്പെടുത്തൽ. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ഇസ്രോ ഇക്കാര്യങ്ങൾ പങ്കുവച്ചത്.

ഭൂമിയുടെ ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം മനസിലാക്കാൻ പുതിയ വിവരങ്ങൾ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് ഭൂമിക്ക് ചുറ്റുമുള്ള കണികകളുട ഊർജത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ വ്യക്തമാക്കുന്ന ചിത്രവും ഇസ്രോ പുറത്തുവിട്ടു. സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച ഇന്ത്യയുടെ പ്രഥമ സൗരദൗത്യം നിലവിൽ നാല് തവണ വിജയകരമായി ഭ്രമണപഥമുയർത്തിയിരുന്നു. സെപ്റ്റംബർ മൂന്ന്, അഞ്ച്, പത്ത്, പതിനഞ്ച് തീയതികളിലായാണ് നാലുതവണ ഭ്രമണപഥമുയർത്തിയത്. ഭൂമിയിൽ നിന്ന് ഏകദേശം 15 കോടി കിലോമീറ്റർ അകലെയുള്ള സൂര്യനെ പഠിക്കുകയാണ് ആദിത്യ എൽ 1ന്റെ ലക്ഷ്യം. സൂര്യന് വളരെ അടുത്തേക്ക് എത്താനാകില്ലെങ്കിലും ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പഠനം നടത്തുക.

Latest News