Monday, November 25, 2024

ആദിത്യ എൽ 1: ആദ്യ ഭ്രമണപഥമുയർത്തൽ വിജയകരം

ഇന്ത്യയുടെ സൗരപഠന ദൗത്യമായ ആദിത്യ എൽ 1ന്റെ ആദ്യ ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയായി. എക്‌സിലെ ഔദ്യോഗിക പേജിലൂടെയാണ് ഐഎസ്ആർഒ ഇക്കാര്യം പങ്കുവച്ചത്. ഉപഗ്രഹത്തിന്റെ പ്രവർത്തനം കാര്യക്ഷമമാണെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.

സൂര്യനിലേക്കുള്ള സഞ്ചാരം ആരംഭിക്കും മുൻപ് ഭൂമിയെ ചുറ്റിയുള്ള സഞ്ചാരത്തിൽ അഞ്ചുതവണ ഭ്രമണപഥമുയർത്തേണ്ടത് ഉണ്ട്. ഇതേ തുടർന്നാണ് ഭൂമിയോട് അടുത്ത ദൂരം 245 കിലോമീറ്ററും അകലെയുള്ള ദൂരം 22459 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലേക്ക് ആദിത്യയെ ഉയർത്തിയത്. ബെംഗളൂരുവിലെ മിഷൻ ഓപ്പറേഷൻസ് കേന്ദ്രത്തിൽ നിന്നാണ് ഭ്രമണപഥം ഉയർത്തൽ നിയന്ത്രിക്കുന്നത്. അടുത്ത ഘട്ടം ഉയർത്തൽ സെപ്റ്റംബർ അഞ്ചിന് പുലർച്ചെ മൂന്നോടെയാകും നടക്കുക.

Latest News