ഇന്ത്യയുടെ സൂര്യദൗത്യമായ ആദിത്യ എൽ 1 ഭൂമിയുമായുള്ള ബന്ധം വിട്ടു യാത്ര തുടങ്ങി. പുലർച്ചെ 2.30ന് നടന്ന അവസാനഘട്ട ഭ്രമണ പഥം ഉയര്‍ത്തൽ പൂർത്തിയായതോടെയാണ് പേടകം ഭൂമിയുടെ ഭ്രമണ പഥം വിട്ടത്. ഇതോടെ ആദിത്യയുടെ ലഗ്രാഞ്ച് പോയിന്റ് ഒന്നിലേക്കുള്ള യാത്ര തുടങ്ങുന്ന ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയിന്റ് ഇന്സേര്ഷനു തുടക്കമായി.
പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ടതോടെ
ഇനി ലക്ഷ്യസ്ഥാനമായ എൽ വണ്ണിലേക്കാണ് ആദിത്യയുടെ കുതിപ്പ്. ഇവിടേക്ക് എത്താൻ 110 ദിവസമെടുക്കും. ഭൂമിയിൽ നിന്നും പതിനഞ്ച് ലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. ജനുവരി ആദ്യ വാരത്തോടെയായിരിക്കും പേടകം ഇവിടെയെത്തുക. ഇത് അഞ്ചാം തവണയാണ് ഐഎസ്ആർഒ ഒരു പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്ക് അയക്കുന്നത്.