മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയില്‍നിന്നും അത്യാധുനിക ആയുധങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അസം റൈഫിൾസും അതിർത്തി സുരക്ഷാസേനയും ചുരാചന്ദ്പൂർ പൊലീസും നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത ആയുധങ്ങൾ കൂടുതൽ അന്വേഷണങ്ങൾക്കായി ചുരാചന്ദ്പൂർ പൊലീസിനു കൈമാറി.
വംശീയകലാപത്തെ തുടര്‍ന്നുള്ള സംഘട്ടനങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍, ആയുധങ്ങള്‍ മടക്കിനല്‍കണമെന്ന് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ വെടിക്കോപ്പുകള്‍ മടക്കിനല്‍കാതെ, മണിപ്പൂരില്‍ ആക്രണസംഭവങ്ങള് വീണ്ടും വ്യാപകമായി. ഈ സാഹചര്യത്തില്‍, ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശേഖരം ചുരാചന്ദ്പൂരിലുണ്ടെന്ന രഹസ്യവിവരം സുരക്ഷസേനയ്ക്ക് ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സംയുക്ത സുരക്ഷസേന നടത്തിയ പരിശോധനയില്‍ 9 എം.എം കാർബൈൻ തോക്ക്, ഒരു ടിയർ ഗൺ, മോർട്ടാർ, വെടിമരുന്ന്, മറ്റ് യുദ്ധസമാനമായ സാധനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തുകയായിരുന്നു.