ബസുകളില്‍ പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി -ക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ നിരീക്ഷണം. പരസ്യം പതിക്കുന്നതിന് എതിരായ ഹൈക്കോടതി വിധി ഉത്തരവില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നതിനെതിരെ ഹൈക്കോടതി സ്വമേധയ കേസ് എടുക്കുകയായിരുന്നു. ബസുകളില്‍ പരസ്യം പതിക്കുന്നത് നിരോധിച്ചതോടെ കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്ന് കെഎസ്ആര്‍ടിസി -ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. സര്‍ക്കാരിന്റെ അനുമതിയോടെയാണ് പരസ്യം നല്‍കിയിരുന്നതെന്നും കോടതിയെ അറിയിച്ചു. വി. ഗിരി, ദീപക് പ്രകാശ് എന്നിവരാണ് കെഎസ്ആര്‍ടിസി -ക്കായി കോടതിയില്‍ ഹാജരായത്.
അതേസമയം പരസ്യം പതിക്കുന്നതിന് സംരക്ഷണം നല്‍കുമെന്ന് കോടതി വാക്കാല്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്, ബസില്‍ എവിടെയൊക്കെയാണ് പരസ്യം പതിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ഒരു സ്കീം നല്‍കണമെന്നും കോടതി അറിയിച്ചു. തിങ്കളാഴച വീണ്ടും ഹര്‍ജി പരിഗണിക്കും