Wednesday, May 14, 2025

അഭിഭാഷകര്‍ കക്ഷികള്‍ക്കു നല്‍കുന്ന സേവനം ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രീം കോടതി

അഭിഭാഷകര്‍ കക്ഷികള്‍ക്കു നല്‍കുന്ന സേവനം ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രീം കോടതി. സേവനത്തില്‍ കുറവു വന്നെന്ന പേരില്‍ ഉപഭോക്തൃ കോടതിയില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും പങ്കജ് മിത്തലും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അഭിഭാഷക വൃത്തിക്ക് അതിന്റേതായ പ്രത്യേകതയുണ്ട്. അതിനെ മറ്റ് ജോലികളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നു കോടതി പറഞ്ഞു. ജോലിയുടെ സ്വഭാവവും വ്യത്യസ്തമാണ്. എന്നാല്‍ കക്ഷിയുടെ അധികാരത്തെ അഭിഭാഷകര്‍ മാനിക്കേണ്ടതുണ്ട്. കക്ഷികളുടെ സമ്മതമില്ലാതെ കേസില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അഭിഭാഷകന് അധികാരമില്ല. കേസിന്റെ നിയന്ത്രണം കക്ഷിയില്‍ തന്നെയാവണമെന്നും കോടതി പറഞ്ഞു.

ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ 2007ലെ വിധിയെ ചോദ്യം ചെയ്ത് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍, ബാര്‍ ഓഫ് ഇന്ത്യന്‍ ലോയേഴ്‌സ് തുടങ്ങിയ ബാര്‍ ബോഡികളും മറ്റ് വ്യക്തികളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

 

 

Latest News