വനിതാ ടെലിവിഷന്‍ അവതാരകര്‍ മുഖംമറച്ചു മാത്രമേ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടാവൂ എന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം. അന്തിമനിര്ദേശമാണിതെന്ന് വാര്‍ത്താവിതരണ-സാംസ്കാരിക മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അഫ്ഗാന് കേന്ദ്രമായുള്ള ടോലോ ന്യൂസ് ട്വിറ്ററില്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും ഉത്തരവ് അയച്ചുനില്കിയിട്ടുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.
എല്ലാ സ്ത്രീകളും പൊതുസ്ഥലത്ത് മുഖാവരണം ധരിക്കണമെന്ന ഉത്തരവ് പുറത്തുവന്ന് രണ്ടാഴ്ചയ്ക്കുശേഷമാണ് ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നവരുടെ കാര്യത്തിലുള്ള നിര്‍ദേശം.