തൃശൂരിലെ സ്വകാര്യ ഫാമിൽ പന്നിപ്പനി സ്ഥിരീകരിച്ചു. തൃശൂർ ചേർപ്പ് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യകതിയുടെ ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് പരിശോധന നടത്തിയിരുന്നു. തുടർന്ന് ഭോപാലിലെ വൈറോളജി ലാബിൽ നടത്തിയതിയ സാമ്പിൾ പരിശോധനയിലാണ് രോഗം നിർണ്ണയിച്ചത്.
മുൻപ് വയനാട്, കണ്ണൂർ ജില്ലകളിൽ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആണ് തൃശൂർ ജില്ലയിലും നിരീക്ഷണം ശക്തമാക്കിയത്. ചേർപ്പിലെ ഫാമിൽ രോഗം സ്ഥിരീകരിച്ചതോടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ രോഗം സ്ഥിരീകരിച്ച ഫാമിന്റെ സമീപപ്രദേശങ്ങളിൽ പന്നിയിറച്ചി വിൽക്കുന്നതിനു വിലക്കേർപ്പെടുത്തി. ചത്ത പന്നികളെ മറവുചെയ്യുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകണമെന്നു ജില്ലാ മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.