Tuesday, November 26, 2024

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ പ്രതിരോധം തീര്‍ത്ത് പ്രചണ്ഡ്

അരുണാചല്‍ പ്രദേശിലെ ഇന്ത്യാ ചൈന അതിര്‍ത്തില്‍ എല്‍സിഎച്ച് പ്രചണ്ഡയെ വിന്യസിക്കാന്‍ സൈന്യം തീരുമാനിച്ചു.അസമിലെ മിസാമാരി എയര്‍ബേസിലാണ് പ്രചണ്ഡയെ വിന്യസിപ്പിക്കുന്നത്.ശത്രുവിന്റെ എല്ലാ നീക്കങ്ങളും നിരീക്ഷിക്കുന്നതിനും പരാജയപ്പെടുത്തുന്നതിനും ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് വ്യോമസേനയ സഹായിക്കും.

ചൈനയുടെയും പാക്കിസ്ഥാന്റെയും കടന്നുകയറ്റങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ തദ്ദേശീയമായി നിര്‍മ്മിച്ച പ്രചണ്ഡ് ഹെലിക്കോപറ്ററുകള്‍ ഒക്ടോബര്‍ മൂന്നിനാണ് വ്യോമസേനയുടെ ഭാഗമായത്.

വേഗത, ചടുലത, കൃത്യമായ ഹിറ്റിംഗ് കഴിവ് എന്നിവ മറ്റ് യുദ്ധ ഹെലികോപ്റ്ററുകളെ അപേക്ഷിച്ചു ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളെ വ്യത്യസ്തമാക്കുന്നു.ഉയര്‍ന്ന പര്‍വതപ്രദേശങ്ങളില്‍ എല്‍സിഎച്ചിന്റെ വരവിനുശേഷം സൈന്യം യുദ്ധത്തിനായി മുമ്പത്തേക്കാള്‍ കൂടുതല്‍ സജ്ജമാണ്.

പ്രതിരോധ നിര്‍മ്മാണമേഖലയിലെ ഇന്ത്യയുടെ കഴിവ് പ്രതിഫലിപ്പിക്കുന്ന സുപ്രധാന സന്ദര്‍ഭമാണിതെന്നാണ് പ്രചണ്ഡ് ഹെലികോപ്റ്ററുകളെ വ്യോമസേനക്ക് കൈമാറിക്കൊണ്ട് പ്രതിരോധ മന്ത്രി പറഞ്ഞത്.

 

Latest News