Wednesday, January 22, 2025

ഗോതമ്പ് ഉത്പന്നങ്ങളുടെ കയറ്റുമതിക്കും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ഗോതമ്പ് കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കു പിന്നാലെ ഗോതമ്പ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലും നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എത്തുന്ന ഗോതന്പിന്റെയും ഗോതമ്പ് ഉത്പന്നങ്ങളുടെയും ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തി. ഇക്കാരണത്താല്‍ ഇന്ത്യയില്‍നിന്നു കയറ്റുമതി ചെയ്യുന്ന ഗോതമ്പിന്റെ വില, ഗുണനിലവാരം എന്നിവ ഉറപ്പു വരുത്തുന്നതിന് കേന്ദ്ര മന്ത്രിതല സമിതിയുടെ അനുമതി നേടണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

ഗുണനിലവാരം നിലനിര്‍ത്തുന്നതിന്റെയും വില നിയന്ത്രണത്തിന്റെയും ഭാഗമായി ഗോതമ്പ് ഉത്പന്നങ്ങളായ ആട്ട, മൈദ, റവ തുടങ്ങിയവ കയറ്റുമതി ചെയ്യുന്നതിനു 12 മുതല്‍ കേന്ദ്ര മന്ത്രിതല സമിതിയുടെ അനുമതി നേടണം.

ഗോതമ്പ്് കയറ്റുമതിക്കു നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കയറ്റുമതി ആവശ്യങ്ങള്‍ക്കായി ഗോതമ്പ് വലിയ അളവില്‍ ആട്ടയായി മാറ്റരുതെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷു പാണ്ഡെ ഗോതമ്പ് ഉത്പന്ന നിര്‍മാതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ആഭ്യന്തര വില നിയന്ത്രണത്തിന്റെ ഭാഗമായി മേയ് 13നാണ് കേന്ദ്രസര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി നിര്‍ത്തിവച്ചത്.

 

Latest News