Monday, November 25, 2024

പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണം: പ്രധാനമന്ത്രിക്ക് സോണിയയുടെ കത്ത്

സെപ്റ്റംബര്‍ 18 ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സോണിയ ഗാന്ധിയുടെ കത്ത്. സമ്മേളനത്തിന്റെ അജണ്ടയെച്ചൊല്ലി അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിലാണ് സോണിയ ഗാന്ധി കത്തയച്ചത്. അതേസമയം, പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ മന്ദിരത്തിലായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജി20 ​ഉ​ച്ച​കോ​ടി ക​ഴി​യു​ന്ന​തി​ന്​ പി​ന്നാ​ലെ അ​ഞ്ചു ദി​വ​സ​ത്തെ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ്​ സ​മ്മേ​ള​നം ചേ​രാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പാ​ര്‍ല​മെ​ന്‍റ​റികാ​ര്യ ​മ​ന്ത്രി പ്രഹ്ലാദ് ജോ​ഷി സമ്മേളന തീയതികൾ പ്രഖ്യാപിച്ചെങ്കിലും അജണ്ടകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാനും ഇന്ത്യയെന്ന പേരുമാറ്റി ഭാരതം എന്നാക്കാനുമാണ് സ​മ്മേ​ള​നം ചേ​രുന്നതെന്നുമായിരുന്നു അഭ്യൂഹം. ഇതേ തുടര്‍ന്നാണ് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചത്.

അതിനിടെ, പ്ര​ത്യേ​ക സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 18 ആരംഭിക്കുക പഴയ പാ​ർ​ല​മെ​ന്‍റ് മന്ദിരത്തിലാണെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട്. ‘ഗ​ണേ​ശ ച​തു​ർ​ഥി’ ആഘോഷ ദിനമായ സെപ്റ്റംബർ 19ന് പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് സമ്മേളനം മാറ്റും. തുടർന്ന് സെപ്റ്റംബർ 22വരെ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സമ്മേളനം ചേരുമെന്നാണ് ലഭിക്കുന്ന വിവരമെന്ന് എ.എൻ.ഐ വ്യക്തമാക്കുന്നത്.

Latest News