ഇന്ത്യയിലെ സ്വകാര്യസ്ഥാപനത്തിന്റെ ആദ്യ റോക്കറ്റായ റോക്കറ്റ് അഗ്നിബാണിന്റെ കന്നിപ്പറക്കല്‍ ഇന്ന്. ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ അഗ്നികുല്‍ കോസ്‌മോസാണ് ഇത് നിര്‍മ്മിച്ചത്. ശ്രീഹരിക്കോട്ടയില്‍ അഗ്നികുല്‍ തന്നെ നിര്‍മ്മിച്ച് നിയന്ത്രിക്കുന്ന ചലിപ്പിക്കാവുന്ന വിക്ഷേപണത്തറയായ ധനുഷില്‍ നിന്നാവും റോക്കറ്റ് വിക്ഷേപിക്കുകയെന്ന് അഗ്നികുല്‍ സി.ഇ.ഒ ശ്രീനാഥ് രവിചന്ദ്രന്‍ പറഞ്ഞു.
വിക്ഷേപണ സമയം വ്യക്തമാക്കിയിട്ടില്ല. ഐ.എസ്.ആര്‍.ഒയുടെ സഹായത്തോടെയാണ് റോക്കറ്റ് നിര്‍മ്മാണവും വിക്ഷേപണവും നടത്തുന്നത്. 100 കിലോഗ്രാമില്‍താഴെ ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങളെ 700 കിലോമീറ്റര്‍വരെ ഉയരമുള്ള ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ളതാണ് അഗ്നിബാണ്‍. മണ്ണെണ്ണയും ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനവും ദ്രവഓക്സിജനും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെമിക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചാണ് അഗ്നിബാണ്‍ കുതിക്കുക.
മൂന്ന് സ്റ്റേജുണ്ട് ഇതിന്. ഇന്ന് ഭൂമിയില്‍ നിന്ന് 20കിലോമീറ്റര്‍ ഉയരത്തില്‍ മാത്രമാണ് പോകുക. റോക്കറ്റില്‍ 7കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാതൃകയും ഉണ്ടായിരിക്കും. സബ് ഓര്‍ബിറ്റല്‍ ടെക് ഡെമോസ്ട്രേഷന്‍ എന്നാണ് ഇന്നത്തെ പരീക്ഷണത്തിന്റെ പേര്.