അഗ്‌നിപഥ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇന്ന് സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. അഗ്‌നിപഥ് നിയമന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സേനാ തലവന്മാര്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കും. മൂന്നുപേരുമായും വേവ്വെറെയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാറുമായാണ് ആദ്യ കൂടിക്കാഴ്ച. അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് നടപടികളുടെ സേനകള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് കൂടിക്കാഴ്ച. അതേസമയം അഗ്‌നിപഥ് പ്രക്ഷോഭത്തെ തുടര്‍ന്ന് അതീവ ജാഗ്രത നിര്‍ദ്ദേശം നിലനില്‍ക്കുന്ന ബീഹാറില്‍ ഗ്രാമീണ മേഖലകളില്‍ അടക്കം രാത്രിക്കാല പട്രോളിംഗ് ശക്തമാണ്. മാവോയിസ്റ്റ് സ്വാധീനമേഖലകളില്‍ പോലീസുകാര്‍ക്കൊപ്പം കമാന്‍ഡോ സംഘവും ഉണ്ട്.
അതേ സമയം, അഗ്‌നിപഥ് പദ്ധതിക്കുള്ള രജിസ്‌ട്രേഷന്‍ ജൂലൈയില്‍ തുടങ്ങുമെന്ന് വ്യക്തമാക്കി കരസേന വിജ്ഞാപനമിറക്കി. വിമുക്തഭട പദവി അഗ്‌നിവീറുകള്‍ക്ക് ഉണ്ടാവില്ലെന്നും സേനയുടെ അറിയിപ്പില്‍ പറയുന്നു.
പത്താം ക്ലാസ്, എട്ടാം ക്‌ളാസ് എന്നിവ പാസ്സായാവര്‍ക്കാണ് സേനയില്‍ അഗ്‌നിവീറുകളായി വിവിധ തസ്തികകളില്‍ അവസരമുണ്ടാകുക. ഇരുപത്തിയഞ്ച് ശതമാനം പേര്‍ക്ക് നാല് വര്‍ഷത്തെ സേവനത്തിനു ശേഷം 15 വര്‍ഷം കൂടി തുടരാന്‍ അവസരം ഉണ്ടാകുമെന്ന് സേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തില്‍ പറയുന്നു.