Friday, April 11, 2025

അഗ്നിവീര്‍; മൂന്നു ദിവസം കൊണ്ട് 56,000 അപേക്ഷകള്‍

താല്‍ക്കാലികമായി സൈനികസേവനത്തിന് അനുമതി നല്‍കുന്ന അഗ്‌നിപഥ് പദ്ധതിയിലേക്ക് ഞായറാഴ്ചവരെ 56,960 അപേക്ഷ ലഭിച്ചതായി വ്യോമസേന അറിയിച്ചു. ഒരാഴ്ച നീണ്ട അക്രമസമരങ്ങള്‍ക്കു പിന്നാലെ വെള്ളിയാഴ്ചയാണ് അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചത്. അടുത്തമാസം അഞ്ചുവരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.

കഴിഞ്ഞ 14 നാണ് കേന്ദ്രസര്‍ക്കാര്‍ അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പതിനേഴരയ്ക്കും 21 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നാലുവര്‍ഷത്തെ സൈനികസേവനത്തിന് അവസരം നല്‍കുന്നതാണ് പദ്ധതി. ഇത്തവണ മാത്രം ഉയര്‍ന്ന പ്രായപരിധി 23 ആയി ഉയര്‍ത്തിയിട്ടുണ്ട്.

 

Latest News