Sunday, November 24, 2024

എഐ ക്യാമറ പദ്ധതി: ആദ്യ ഗഡു കെല്‍ട്രോണിന് കൈമാറാന്‍ അനുമതി

സംസ്ഥാനത്തെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറ പദ്ധതിയുടെ ആദ്യ ഗഡു കെല്‍ട്രോണിന് സര്‍ക്കാര്‍ കൈമാറും. ഇതുമായി ബന്ധപ്പെട്ട കെല്‍ട്രോണിന് 11.79 കോടി രൂപ നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് അനുമതി നല്‍കിയത്.

ക്യാമറയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍. എഐ ക്യാമറ ഇടപാടില്‍ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്നും എഐ ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം സ്വകാര്യതയുടെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇത് വീണ്ടും ഇന്ന് പരിഗണിച്ചതോടെയാണ് ആദ്യ ഗഡു കെല്‍ട്രോണിന് നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്. ഹര്‍ജി 18 ന് വീണ്ടും പരിഗണിക്കും.

 

Latest News