പുതിയ രൂപകല്‍പനയിലുള്ള വിമാനവുമായി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ എ 350-900 എയര്‍ക്രാഫ്റ്റ് സിംഗപ്പൂരില്‍ നിന്ന് ഫ്രാന്‍സിലെ തൗലോസിലേക്ക് വെള്ളിയാഴ്ച എത്തി. വിമാനത്തിന്റെ ചിത്രങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവെച്ചു.
പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ യാത്രാ അനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പുതിയൊരു കാല്‍വെപ്പ് കൂടിയാകും എയര്‍ ഇന്ത്യയുടെ പുതിയ വിമാനമെന്നും അധികൃതര്‍ വ്യക്തമാക്കി. സിംഗപ്പൂരില്‍ നിന്ന് ഫ്രാന്‍സിലെ തൗലോസിലേക്ക് എയര്‍ ഇന്ത്യയുടെ എ350-900 എയര്‍ക്രാഫ്റ്റ് വെള്ളിയാഴ്ച എത്തുക പുതിയ ലുക്കിലായിരിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.