പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായിത്തുടരുന്ന സാചര്യത്തില്‍ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചതായി എയർ ഇന്ത്യ. നവംബർ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഒക്ടോബർ ഏഴുമുതൽ ടെൽ അവീവിലേക്കും പുറത്തേക്കും എയർ ഇന്ത്യ സർവീസുകൾ നടത്തിയിട്ടില്ല.
സാധാരണയായി തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായി അഞ്ച് സർവീസുകളാണ് എയർ ഇന്ത്യ നടത്തിയിരുന്നത്. എന്നാല്‍ ഹമാസ് – ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ ഇത് നിര്‍ത്തിവച്ചിരുന്നു. ഇതിനുശേഷം ഇസ്രായേലിൽനിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി സർക്കാരിന്റെ ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായാണ് എയർലൈൻസ് മൂന്നു സര്‍വീസുകള്‍ നടത്തിയത്. പക്ഷേ, സംഘര്‍ഷം അതിരൂക്ഷമായതിനെ തുടര്‍ന്നാണ് എല്ലാ സര്‍വീസുകളും നിര്‍ത്തിയതായി എയർ ഇന്ത്യ അറിയിച്ചത്.
അതേസമയം, നിലവില്‍ നവംബര്‍ 30 വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചിരിക്കുന്നതെങ്കിലും ഇത് നീട്ടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.