Tuesday, November 26, 2024

രാജ്യത്തെ വിമാന യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികള്‍

രാജ്യത്തെ വിമാന യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികള്‍. ഇന്ധനവില കൂടുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തിലാണ് യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം.

വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ വിലയില്‍ 16.3 ശതമാനം വര്‍ധന വരുത്തിയതോടെ 1000 ലീറ്ററിന്റെ വില 1.41 ലക്ഷം രൂപയായി.

ഈ സാഹചര്യത്തില്‍ യാത്രാനിരക്കില്‍ കുറഞ്ഞത് 10 മുതല്‍ 15 ശതമാനം വരെ വര്‍ധവ് വേണ്ടിവരുമെന്ന് സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ്സിങ് ആവശ്യപ്പെട്ടു. 2021 ജൂണ്‍ 21 മുതല്‍ ഏവിയേഷന്‍ ടര്‍ബെയ്ന്‍ ഇന്ധനവിലയിയില്‍ 120 ശതമാനം വര്‍ധനവുണ്ടായത് .

ഇന്ധനവിലയിലെ വര്‍ധനവ് നിയന്ത്രിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നികുതി കുറക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest News