Thursday, May 15, 2025

‘ആകാശ എയര്‍’ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തും

ഇന്ത്യയിലെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അടുത്തവര്‍ഷം സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപനം. കുവൈറ്റ് സിറ്റി, ദോഹ, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലേക്കാണ് ആദ്യഘട്ട സര്‍വീസ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു.

വിദേശ സർവീസുകൾ നടത്തുന്നതിന് കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിൽ നിന്ന് ആകാശ എയര്‍ വിമാന കമ്പനിക്ക് അനുമതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കുവൈത്ത്, സൗദി, ഖത്തർ എന്നീ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചത്. ഈ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലായ സാഹചര്യത്തിലാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം ആകാശ എയര്‍ നടത്തിയത്. 2024 മാര്‍ച്ച് അവസാനത്തോടെ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ആകാശ എയര്‍ സിഇഒ വിനയ് ദുബെയാണ് വ്യക്തമാക്കിയത്.

 

Latest News