Friday, January 31, 2025

ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന് അല്‍-ഖ്വയ്ദ

പ്രവാചകനിന്ദയ്ക്കു പ്രതികാരമായി ഡല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ അല്‍-ഖ്വയ്ദ. തിങ്കളാഴ്ചത്തെ തീയതിയിലുള്ള കത്താണ് പ്രചരിക്കുന്നത്.

പ്രവാചകനെ അവഹേളിക്കുന്നവരെ ഇല്ലാതാക്കുമെന്ന് കത്തില്‍ പറയുന്നു. പ്രവാചകനെ അപമാനിക്കുന്നവരെ കുട്ടികളുടെ ശരീരത്തില്‍വരെ സ്‌ഫോടക വസ്തുക്കള്‍വച്ചുകെട്ടി സ്‌ഫോടനം നടത്തി തകര്‍ക്കും. ഡല്‍ഹി, മുംബൈ, യുപി, ഗുജറാത്ത് എന്നിവിടങ്ങളില്‍ കാവി ഭീകരര്‍ അവരുടെ അന്ത്യം കാത്തിരിക്കുകയെന്ന് കത്തില്‍ ഭീഷണി മുഴക്കുന്നു.

 

Latest News