Monday, November 25, 2024

നാസികള്‍ക്കെതിരായ വിജയം അടയാളപ്പെടുത്തുന്ന ദിനമായ ഇന്ന് മോസ്‌കോയില്‍ വന്‍ സൈനിക പരേഡ്; പുടിന്റെ പ്രസംഗത്തിനായി കാതോര്‍ത്ത് ലോകം

രണ്ടാം ലോക മഹായുദ്ധത്തില്‍ നാസികള്‍ക്കെതിരായ വിജയം അടയാളപ്പെടുത്തുന്ന ദിനമായ ഇന്ന് മോസ്‌കോയില്‍ വന്‍ സൈനിക പരേഡിന് വ്ളാഡിമിര്‍ പുടിന്‍ അധ്യക്ഷനാകും. യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധം വാര്‍ഷിക ആഘോഷത്തെ കൂടുതല്‍ പ്രാധാന്യമുള്ളതാക്കുന്നു. അധിനിവേശവുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രഖ്യാപനം നടത്താന്‍ പുടിന്‍ ഈ അവസരം ഉപയോഗിക്കുമെന്ന് ഊഹാപോഹമുണ്ട്. 65,000 ആളുകളും 2,400 സൈനിക ഹാര്‍ഡ്വെയറുകളും 400 ലധികം വിമാനങ്ങളും ഉള്‍പ്പെടെ 28 റഷ്യന്‍ നഗരങ്ങളില്‍ പരേഡുകള്‍ നടക്കുമെന്ന് ക്രെംലിന്‍ പറയുന്നു.

റഷ്യയുടെ വിജയദിനമായ മേയ് ഒമ്പതിന് പ്രത്യേക സൈനിക പരേഡില്‍ ഒതുക്കാതെ എന്തെങ്കിലും ഒരു പ്രധാന പ്രഖ്യാപനം നടത്താനോ അല്ലെങ്കില്‍ യുക്രെയ്‌നിനെതിരെ സമ്പൂര്‍ണ യുദ്ധം പ്രഖ്യാപിക്കാനോ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തയാറെടുക്കുന്നു എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ പൊതുവേ ഉണ്ടായിരുന്നെങ്കിലും തങ്ങള്‍ക്ക് അത്തരം പദ്ധതികളില്ലെന്ന് റഷ്യ തറപ്പിച്ചു പറഞ്ഞു.

2014-ല്‍ റഷ്യ യുക്രെയ്‌നിന്റെ ക്രിമിയന്‍ ഉപദ്വീപ് പിടിച്ചെടുത്തതിന് ശേഷം, ആയിരക്കണക്കിന് കാണികളുടെ മുന്നില്‍ തന്റെ പുതിയ വിജയം ആഘോഷിക്കാന്‍ കരിങ്കടല്‍ തുറമുഖമായ സെവാസ്റ്റോപോളിലേക്ക് പറക്കുന്നതിന് മുമ്പ്, പുടിന്‍ റെഡ് സ്‌ക്വയറില്‍ ഫാസിസത്തെ പരാജയപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പ്രസംഗത്തോടെയാണ് വിജയദിനം അടയാളപ്പെടുത്തിയത്.

‘ഫെബ്രുവരിയില്‍ യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ സംഭവിക്കുമെന്ന് കരുതിയ വിജയം പ്രഖ്യാപിക്കുക എന്നതായിരിക്കും ഈ വര്‍ഷത്തെ പ്രാഥമിക ലക്ഷ്യമെന്ന് പോളിഷ്-റഷ്യന്‍ ഡയലോഗ് ആന്‍ഡ് അണ്ടര്‍സ്റ്റാന്‍ഡിംഗ് സെന്റര്‍ ഏണസ്റ്റ് വൈസിസ്‌കിവിച്ച്‌സ് പറയുന്നു.

യുക്രെയ്ന്‍ സര്‍ക്കാരിനെ അട്ടിമറിച്ചത് ആഘോഷിക്കുന്നതിനേക്കാള്‍ മരിയുപോളിന്റെ ഭൂരിഭാഗവും പിടിച്ചെടുക്കാന്‍ സാധിച്ചത് റഷ്യയെ അഭിമാനിതരാക്കുന്നു. തെക്കന്‍ നഗരം പൂര്‍ണമായും തകര്‍ന്ന നിലയിലാണെങ്കിലും യുക്രെയ്‌നിന്റെ ‘ഡി-നാസിഫിക്കേഷനും സൈനികവല്‍ക്കരണവും’ റഷ്യ ആവര്‍ത്തിച്ച് സംസാരിക്കുകയും അസോവ് ബറ്റാലിയന്റെ പരാജയം അവകാശപ്പെടുകയും ചെയ്‌തേക്കാം.

 

Latest News