Monday, November 25, 2024

സാങ്കേതിക പ്രശ്‌നങ്ങള്‍: നാസയുടെ ചാന്ദ്രദൗത്യങ്ങളെല്ലാം നീട്ടിവച്ചു

സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം നാസയുടെ ചാന്ദ്രദൗത്യങ്ങളെല്ലാം നീട്ടിവച്ചു. 1969 നു ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ആര്‍ട്ടിമിസ് ദൗത്യം 2026 സെപ്റ്റംബറിലേക്കു മാറ്റി. ഈ വര്‍ഷാവസാനമായിരുന്നു ഇത് തീരുമാനിച്ചിരുന്നത്.

4 സഞ്ചാരികളെ ചന്ദ്രനിലിറക്കുന്നതിനു മുന്നോടിയായുള്ള ആര്‍ട്ടിമിസ് 1, 2 ദൗത്യങ്ങളും ഓരോ വര്‍ഷം മുന്നോട്ടാക്കി. ഈ വര്‍ഷം സെപ്റ്റംബറില്‍ തീരുമാനിച്ചിരുന്ന ആര്‍ട്ടിമിസ് 1 ഇനി 2025 സെപ്റ്റംബറിലായിരിക്കും.

2 സഞ്ചാരികളെ ചന്ദ്രനെ ചുറ്റിച്ച് തിരികെ കൊണ്ടുവരുന്ന ആര്‍ട്ടിമിസ് 2 ദൗത്യത്തിന്റെ ഭാഗമായ ഓറിയോണ്‍ കാപ്‌സ്യൂളിനുണ്ടായ തകരാറും ലോഞ്ച് നീക്കിവയ്ക്കാന്‍ കാരണമായി. യുഎസിലെ സ്വകാര്യ കമ്പനിയായ അസ്ട്രബോട്ടിക്കിന്റെ ചാന്ദ്രദൗത്യം ഇന്ധനച്ചോര്‍ച്ച മൂലം കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു.

 

Latest News