മഹാരാഷ്ട്രയിലെ അമരാവതിയില്‍ മെഡിക്കല്‍ സ്റ്റോറുടമയെ കൊലപ്പെടുത്തിയ സംഭവം ഐ.എസ് ഭീകരര്‍ നടത്തുന്നതിന് സമാനമായ കൊലപാതകമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). സംഭവത്തില്‍ എന്‍ഐഎ, യുഎപിഎ ചുമത്തി. കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അമരാവതിയിലെ ഉമേഷ് കോല്‍ഹെയുടെ കൊലപാതക കേസ് അന്വേഷണം ശനിയാഴ്ച രാത്രിയോടു കൂടിയാണ് എന്‍ഐഎ കേസെടുത്തത്.
രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജൂണ്‍ 21നാണ് മഹാരാഷ്ട്രയിലെ മെഡിക്കല്‍ ഷോപ്പ് ഉടമയായ ഉമേഷ് കോല്‍ഹെയും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടത്.
രാത്രിയില്‍ കടയടച്ച് വീട്ടിലേക്ക് തിരിച്ചുപോവുന്നതിനിടെ ഉമേഷിനെ അക്രമികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഉമേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു.
ഉമേഷിന്റെ മകന് സങ്കേത് കോല്‍ഹെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.