Monday, November 25, 2024

ആമസോണ്‍ പ്രൈം ​വി​ഡി​യോ​ക​ളി​ൽ ഇനി മുതല്‍ പരസ്യങ്ങളും ഉള്‍പ്പെടുത്തും

സി​നി​മ​ക​ൾ, വി​ഡി​യോ ഷോ​ക​ൾ എന്നിവയില്‍ പരസ്യങ്ങളും ഉ​ൾ​പ്പെ​ടു​ത്താന്‍ ആമസോണ്‍ പ്രൈം ഒരുങ്ങുന്നു. അടുത്തവര്‍ഷം ആദ്യം മുതല്‍ പ്ലാറ്റ് ഫോമില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. രണ്ട് ഘട്ടമായി ഇത് ഒരോ രാജ്യങ്ങളിലേക്കും എത്തിക്കാനാണ് പ്രൈം പ്ലാറ്റ്ഫോമിന്‍റെ നീക്കം.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ യു.​എ​സ്, യു.​കെ, ജ​ർ​മ​നി, കാ​ന​ഡ എന്നീ രാജ്യങ്ങളിലാണ് പരസ്യ സേവനങ്ങള്‍ ലഭ്യമാക്കുക. രണ്ടാം ഘ​ട്ട​ത്തി​ൽ ഫ്രാ​ൻ​സ്, ഇ​റ്റ​ലി, സ്​​പെ​യി​ൻ, മെ​ക്സി​കോ, ആ​സ്ട്രേ​ലി​യ എ​ന്നീ രജ്യങ്ങളിലും പരസ്യം ഉ​ൾ​പ്പെ​ടു​ത്തും. കൂടാതെ സാ​ധാ​ര​ണ സ​ബ്സ്ക്രി​പ്ഷ​ൻ നി​ര​ക്ക് മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​തി​നൊ​പ്പം അ​ധി​ക​നി​ര​ക്ക് ഈ​ടാ​ക്കി പ​ര​സ്യ​ര​ഹി​ത ഉ​ള്ള​ട​ക്കം തി​ര​ഞ്ഞെ​ടു​ക്കാനും പ്ലാറ്റ്ഫോം അവസരം ഒരുക്കുന്നുണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സ്നി പ്ല​സ് ഇ​ത്ത​രം പാ​ക്കേ​ജ് അ​വ​ത​രി​പ്പി​ച്ചി​രുന്നു. ആ​മ​സോ​ണി​ന്റെ പ്ര​ധാ​ന എ​തി​രാ​ളി​യാ​യ നെ​റ്റ്ഫ്ലി​ക്സും പ​ര​​സ്യ​ത്തോ​ടെ​യും അ​ല്ലാ​തെ​യു​മു​ള്ള പാ​ക്കേ​ജ് അ​വ​ത​രി​പ്പി​ച്ചിട്ടുണ്ട്.

Latest News