Monday, November 25, 2024

അലക്‌സയുടെ ശബ്ദം ‘പ്രിയപ്പെട്ടവരുടെതാക്കാം’; ഇതാണ് പുതിയ സാങ്കേതിക വിദ്യ

പ്രിയപ്പെട്ടവരെകുറിച്ചുള്ള ഓര്‍മകള്‍ നിലനിര്‍ത്താനും അവരുടെ സാന്നിധ്യം ശബ്ദത്തിലൂടെ നമുക്കൊപ്പം ഉണ്ടെന്ന് ബോധ്യപ്പെടുത്താനും ഒരുങ്ങുകയാണ് ആമസോണ്‍ അലക്സ.

അലെക്സ എന്ന ഡിജിറ്റല്‍ അസിസ്റ്റന്റിന് ഉപയോക്താവിന്റെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദം നല്‍കാനാകും. കമ്പനി വികസിപ്പിച്ച പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണിത്. അലക്സയ്ക്ക് നാം നല്‍കുന്ന മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ശബ്ദം അടങ്ങുന്ന ഓഡിയോ ഫയല്‍ ഉപയോഗിക്കാം. ഇതനുസരിച്ച് അയാളുടെ ശബ്ദം അനുകരിക്കാന്‍ സാധിക്കുമെന്നാണ് അലെക്സ സീനിയര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം കൂടിയ കമ്പനിയുടെ മാര്‍സ് കോണ്‍ഫറന്‍സിലാണ് ഇതിനെ പറ്റി പറഞ്ഞത്. ഈ ഫീച്ചര്‍ എപ്പോഴാണ് അലക്‌സ അവതരിപ്പിക്കുന്നത് എന്നതിനെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഡിജിറ്റല്‍ വോയ്സ് അസിസ്റ്റന്റയ അലക്‌സയെ നമ്മുടെ പ്രിയപ്പെട്ടവരെ വിളിച്ചിരുന്ന പേര് തന്നെ വിളിച്ച് അഭിസംബോധന ചെയ്യാന്‍ കഴിയും. പപ്പ, മമ്മി, അമ്മ അങ്ങനെ എന്തു വേണമെങ്കിലും വിളിക്കാനാകും.

ശബ്ദം പെട്ടെന്ന് അനുകരിക്കാന്‍ സാധിക്കുന്ന ഇവ പല ആശങ്കകള്‍ക്കും ഇടയാക്കുന്നുണ്ട്. തങ്ങളുടെ ഇത്തരം പദ്ധതികള്‍ ആമസോണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് മൈക്രോസോഫ്റ്റ് ആര്‍ട്ടിഫിഷ്യല്‍ എത്തിക്സ് നിയമങ്ങള്‍ പരിഷ്‌കരിച്ചിരുന്നു. ഇതോടെ സിന്തറ്റിക് ശബ്ദം എങ്ങനെ ഉപയോഗിക്കാം, ആര്‍ക്ക് നിര്‍മിക്കാം തുടങ്ങിയ നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവ ദുരുപയോഗം ചെയ്യാന്‍ ഉള്ള സാധ്യത കൂടുതലാണ്. ഇവ ആള്‍മാറാട്ടത്തിനു മാത്രമല്ല കേള്‍വിക്കാരെ കബളിപ്പിക്കാനും ഉപയോഗിക്കാനാകുമെന്ന ആശങ്കകള്‍ ഉണ്ട്.

 

Latest News