ഗര്‍ഭഛിദ്രമുള്‍പ്പെടെ വിവിധ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന യുഎസ്സിലെ ജീവനക്കാര്‍ക്ക് പണം റീഫണ്ട് ചെയ്യുന്നമറിയിച്ച് ആമസോണ്‍. തൊട്ടടുത്ത് ലഭ്യമല്ലാത്ത ചികിത്സകള്‍ക്കായി ഓരോ വര്‍ഷവും യാത്രാച്ചെലവായി 4,000 യു.എസ് ഡോളര്‍ വരെ നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
പുതിയ ആനുകൂല്യങ്ങള്‍ ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വരും. ചില സ്റ്റേറ്റുകള്‍ അവരുടെ അധികാരപരിധി ഉപയോഗിച്ച് ഗര്‍ഭച്ഛിദ്ര നിയന്ത്രണങ്ങള്‍ പാസാക്കിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. ജീവനക്കാരന്റെ വീടിന്റെ 100-മൈല്‍ (161 കിലോമീറ്റര്‍) ചുറ്റളവില്‍ ലഭ്യമല്ലാത്തതും വെര്‍ച്വല്‍ ഓപ്ഷനുകള്‍ ലഭ്യമല്ലാത്തതുമായ ചികിത്സകളുടെ യാത്രാച്ചെലവ് ആമസോണ്‍ വഹിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍
യു.എസില്‍ ഗര്‍ഭച്ഛിദ്രനിയമം ഏറ്റവും കര്‍ശനമായ ടെക്സസില്‍ ഗര്‍ഭച്ഛിദ്രത്തിനായി പ്രതിമാസം 1400-ഓളം പേരാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്രചെയ്യുന്നതെന്നാ
ണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയിലെമ്പാടും ഗര്‍ഭച്ഛിദ്രത്തിന് നിയമസാധുത നല്‍കുന്നത് 1973 ലെ’റോ വേഴ്‌സസ് വേഡ്’ കേസിലാണ്. ഇതില്‍ മാറ്റം വരുമോ എന്ന ആശങ്കയില്‍ യുഎസ്സില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. അസാധുവാക്കിയാല്‍, ഓരോ യുഎസ് സംസ്ഥാനത്തിനും അതിന്റേതായ ഗര്‍ഭച്ഛിദ്ര പരിചരണം പരിമിതപ്പെടുത്തുകയോ ഗര്‍ഭച്ഛിദ്രം നിരോധിക്കുകയോ ചെയ്യാനാണ് സാധ്യതയെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.