മാധ്യമ നിയന്ത്രണം ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിക്ക് കേരള സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവിന്റെ കരട് നിയമവകുപ്പില്‍ പൂര്‍ത്തിയായതായാണ് വിവരം. വിവാദത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്ന പോലീസ് നിയമഭേദഗതിക്ക് സമാനമായ ഭേദഗതിയാണ് ഇതും.
ഐപിസി 292 ആം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലാണ് ഇപ്പോള്‍ നിയമ വകുപ്പില്‍ തയ്യാറായിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ അപമാനകരവോ, അപകീര്‍ത്തികരമായോ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ കേസെടുക്കാന്‍ കഴിയും വിധമാണ് 292 എ ഭേദഗതി. രണ്ട് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഈ ഭേദഗതി വഴി വ്യവസ്ഥ ചെയ്തിരിക്കുന്നത്.