അമേരിക്കയിലെ ജോര്‍ജിയയില്‍ ഹിന്ദുഫോബിയാക്കെതിരെ പ്രമേയം പാസാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഹിന്ദു മത വിശ്വാസികളേറെയുള്ള ഫോര്‍സിതില്‍ നിന്നുള്ള ലോറന്‍ മാക്ഡോണാള്‍ഡ്, ടോഡ് ജോണ്‍സ് എന്നീ ജനപ്രതിനിധികളാണ് പ്രമേയം കൊണ്ടുവന്നത്. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ സംസ്ഥാനത്ത് ഹിന്ദുഫോബിയാക്കെതിരെ പ്രമേയം പാസാക്കുന്നത്.
ലോകത്തിലെ നൂറോളം രാജ്യങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന ഹിന്ദുമതത്തില്‍ 1.2 ബില്യണ്‍ വിശ്വാസികളാണുളളത്. ഹിന്ദുഫോബിയായെ അപലപിക്കുന്ന ഉളളടക്കങ്ങള്‍ അടങ്ങിയ പ്രമേയത്തില്‍ ഹിന്ദു വിരുദ്ധ മതഭ്രാന്തിനെതിരെയും പരാമര്‍ശമുണ്ട്. അക്കാദമിക് ചരിത്രകാരന്മാര്‍ ഹിന്ദുഫോബിയായെ പിന്തുണക്കുന്നതായും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
നേരത്തെ, ഹിന്ദുക്കള്‍ക്കെതിരായ വിവേചനങ്ങള്‍ക്കെതിരെ ജോര്‍ജിയയുടെ തലസ്ഥാന നഗരിയില്‍ സംഘടിപ്പിച്ച പരിപാടി വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.