Friday, April 11, 2025

ഗര്‍ഭച്ഛിദ്രം തടയാൻ ബേബി ബോണസ് പദ്ധതിയുമായി അമേരിക്കന്‍ കമ്പനി

ജീവനക്കാർക്ക് ബേബി ബോണസ് ഉറപ്പാക്കി അമേരിക്കൻ കമ്പനിയായ ‘പബ്ലിക്ക്സ്ക്യൂ’ (PublicSq). ജൂൺ 14-ന് പബ്ലിക്ക്സ്ക്യൂ സ്ഥാപകനും സിഇഒ-യുമായ മൈക്കൽ സീഫെർട്ടാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത് പങ്കുവച്ചത്. കുഞ്ഞുങ്ങൾ ജനിക്കുമ്പോഴോ, കുഞ്ഞുങ്ങളെ ദത്തെടുക്കുമ്പോഴോ 5000 ഡോളർ ബോണസ് നൽകുമെന്നാണ് പ്രഖ്യാപനം.

“അമേരിക്കയിലെ ചില കമ്പനികൾ ജീവനക്കാർക്ക്, തങ്ങളുടെ ഗർഭസ്ഥശിശുക്കളെ വധിക്കാനായി പണം നൽകുന്നു. പബ്ലിക്ക്സ്ക്യൂവിൽ ഞങ്ങളുടെ ജീവനക്കാർക്ക് കഴിയുന്നത്ര കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനാണ്‌ പണം നൽകുന്നത്” എന്ന് സീഫെർട്ട് പറഞ്ഞു. പബ്ലിക്ക്സ്ക്യൂ ഒരു പ്രൊ-ലൈഫ് കമ്പനിയാണെന്നും ഞങ്ങളതിൽ ലജ്ജിക്കുന്നില്ലെന്നും കുടുംബങ്ങളെ അനുകൂലിക്കുന്ന രാജ്യത്തെ ഏറ്റവും ബിസിനസ് വിപണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരേ മൂല്യങ്ങൾ പങ്കുവയ്ക്കുന്ന പ്രാദേശികവും ദേശീയവുമായ ബിസിനസുകൾ കണ്ടെത്താൻ ഉപയോക്താവിനെ അനുവദിക്കുന്ന ഒരു ഓൺലൈൻ മാർക്കറ്റ് പ്ലേസ് പ്ലാറ്റ് ഫോമാണ് പബ്ലിക്ക്സ്ക്യൂ. 2022 ജൂലൈ നാലിനാണ് ഇത് പുറത്തിറക്കിയത്.

Latest News