Thursday, May 15, 2025

ഇസ്രായേലിനെതിരെയുള്ള ബഹിഷ്‌കരണം സമൂഹത്തിന്റെ പുതിയ കോണുകളിലേക്ക് പടരുന്നെന്ന് അമേരിക്കന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്

ഇസ്രായേലിനെതിരെയുള്ള ബഹിഷ്‌കരണത്തിന്റെ ആഗോള പിന്തുണ കൂടുന്നെന്ന് അമേരിക്കന്‍ മാധ്യമം വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരിക്കല്‍ ഇസ്രയേലിനെതിരെയുള്ള ആഗോള ബഹിഷ്‌കരണത്തിനുള്ള പ്രചാരണത്തിന് പരിമിതമായ പിന്തുണ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഗാസയിലെ യുദ്ധം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇസ്രായേലിനെ ഒറ്റപ്പെടുത്തുന്നതിനുള്ള പിന്തുണ വളരുകയും വിപുലമാവുകയും ചെയ്തു.

പ്രതിരോധം, വാണിജ്യം, ശാസ്ത്ര ഗവേഷണം എന്നിവക്ക് അന്താരാഷ്ട്ര സഹകരണത്തെയും പിന്തുണയെയും ആശ്രയിക്കുന്ന ഇസ്രായേലി സമ്പദ്വ്യവസ്ഥയെ ബാധിക്കാനും, അവിടത്തെ കരിയറിനെ മാറ്റിമറിക്കാനും, ഇസ്രായേലി ബിസിനസുകളെ ദോഷകരമായി ബാധിക്കാനും ഈ മാറ്റത്തിന് കഴിവുണ്ടെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ അഭിപ്രായപ്പെടുന്നു.

2006ലാണ് ആദ്യമായി പലസ്തീനിലെ സംഘടനകള്‍ ഇസ്രായേലിനെതിരെയുള്ള ബഹിഷ്‌കരണത്തിന് ലോകത്തോട് ആഹ്വാനം ചെയ്തിരുന്നത്. അന്ന് നാമ മാത്രമായ പിന്തുണയാണ് ബഹിഷ്‌കരണാഹ്വാനത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് മക്ഡൊണാള്‍ഡ്സ് സ്റ്റാര്‍ബക്സ് അടക്കമുള്ള ആഗോള ഭീമന്‍മാര്‍ക്ക് പലസ്ഥലങ്ങളിലും ബഹിഷ്‌കരാണത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നിട്ടുണ്ട്.

 

Latest News