സംസ്ഥാനത്ത് 3000 ക്ഷേത്രങ്ങള്‍ പണിയാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ഹിന്ദു മതം സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. ഇതിനായി തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് 10 ലക്ഷം രൂപ നീക്കിവച്ചു.
1330 ക്ഷേത്രങ്ങളുടെ നിര്‍മാണം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഈ പട്ടികയിലേക്ക് 1465 ക്ഷേത്രങ്ങള്‍ കൂടി എഴുതിചേര്‍ത്തിട്ടുണ്ട്. വിവിധ ജനപ്രതിനിധികളുടെ അഭ്യര്‍ത്ഥന പ്രകാരം ഇതുകൂടാതെ 200 ക്ഷേത്രങ്ങള്‍ കൂടി പണിയും. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ കൂടുതലായി താമസിക്കുന്ന ഇടങ്ങളിലാകും കൂടുതല്‍ ക്ഷേത്രങ്ങള്‍. സന്നദ്ധ സംഘടനകളുടെ കൂടെ സഹായത്തിലാകും നിര്‍മാണം.
എല്ലാ ജില്ലയിലും ഒരു ക്ഷേത്രമെന്ന ഉദ്ദേശത്തോടെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ഉപമുഖ്യമന്ത്രി കോത്തു സത്യനാരായണയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു മത സംരക്ഷണം ലക്ഷ്യമിട്ട് പിന്നോക്ക വിഭാഗങ്ങള്‍ അധികമായുള്ള ഇടങ്ങളില്‍ ക്ഷേത്ര നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വാണി ട്രസ്റ്റ് ഓരോ ക്ഷേത്രത്തിനുമായി പത്ത് ലക്ഷം രൂപ വീതം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതിനോടകം 978 ക്ഷേത്രങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.