Monday, November 25, 2024

ആന്ധ്രാപ്രദേശ് ട്രെയിന്‍ ദുരന്തം: മരണം 13 ആയി

ആന്ധ്രാപ്രദേശിൽ പാസഞ്ചർ ട്രെയിനുകൾ ഇടിച്ചുണ്ടായ അപകടത്തിൽ മരണം പതിമൂന്നായി ഉയര്‍ന്നു. പരിക്കേറ്റ 51 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ നാലുപേരുടെ നില ഗുരതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിശാഖപട്ടണം – റായഗഡ പാസഞ്ചർ ട്രെയിനും വിശാഖപട്ടണം – പലാസ പാസഞ്ചർ ട്രെയിനും ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു കൂട്ടിയിടിച്ചത്. വിശാഖപട്ടണത്തുനിന്ന് 36 കിലോമീറ്റർ അകലെ വിജയനഗരം ജില്ലയിലെ കാണ്ടകപള്ളിയില്‍ വച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ നാല് ബോഗികളാണ് പാളംതെറ്റിയത്. സംഭവത്തെ തുടർന്ന് 18 ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.

വിജയനഗര – വിശാഖപട്ടണം പാതയിൽ സിഗ്നൽ തകരാർമൂലം നിർത്തിയിട്ടിരുന്ന വിശാഖപട്ടണം – പലാസ ട്രെയിനിലേക്ക് വിശാഖപട്ടണം – റായഗഡ പാസഞ്ചർ ട്രെയിൻ വന്നിടിക്കുകയായിരുന്നു. ലോക്കോ പൈലറ്റിന്റെ പിഴവുമൂലമാണ് ദുരന്തമുണ്ടായതെന്നും സിഗ്‌നലിങ് ശ്രദ്ധയില്‍പെപ്പെടാഞ്ഞതാണ് അപകടകാരണമെന്നും മുതിർന്ന റെയിൽവെ ഉദ്യോസ്ഥൻ പറഞ്ഞു. ഡല്‍ഹി റെയില്‍വെ മന്ത്രാലയത്തിലെ വാര്‍ റൂം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും റെയില്‍വെവൃത്തങ്ങള്‍ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ദേശീയയ ദുരന്തനിവാരണ സേനയുടെ ഒരു വിഭാഗംകൂടി അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.

Latest News