സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നുവിന്. സാഹിത്യ നോബല്‍ നേടുന്ന ആദ്യ ഫ്രഞ്ചുകാരിയാണ് എര്‍നു.
സാഹിത്യ അധ്യാപികയായ അനീ എര്‍നുവിന്റെ മിക്കവാറും കൃതികള്‍ ആത്മകഥാപരമാണ്. സമൂഹത്തിലെ വര്‍ഗ, ലിംഗ, ഭാഷാ വിവേചനങ്ങളെക്കുറിച്ചുള്ള പരിശോധനയാണ് ആനിയുടെ രചനകളുടെ സവിശേഷതയെന്ന് നൊബല്‍ സമിതി വിലയിരുത്തി. 1974ല്‍ എഴുതിയ ‘ക്ലീന്‍ഡ് ഔട്ട്’ ആണ് എര്‍നുവിന്റെ ആദ്യ കൃതി.
‘എ മാന്‍സ് പ്ലേസ’്, ‘സിംപിള്‍ പാഷന്’, ‘ദ് ഇയേഴ്സ്’ തുടങ്ങിയവയാണ് എര്‍നുവിന്റെ മറ്റ് പ്രശസ്തമായ കൃതികള്‍. അനീ എര്‍നുവിന്റെ നിരവധി കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
സ്വന്തം ഓര്‍മ്മകളെ അവിശ്വസിക്കുന്ന ഓര്‍മ്മക്കുറിപ്പുകാരി എന്നാണ് അനീ എര്‍നു വിശേഷിപ്പിക്കപ്പെടുന്നത്. സ്ത്രീത്വത്തിന്റെ സന്ദിഗ്ദ്ധതകളാണ് അവരുടെ എഴുത്തുകളില്‍ പ്രതിഫലിക്കുന്നത്.