ഫ്രാൻസിസ് പാപ്പ കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പന്ത്രണ്ടാം വാർഷികം റോമിലെ ജെമെല്ലി ആശുപത്രിയിൽവച്ചു നടന്നു. ആശുപത്രിയിൽ തുടരുന്ന മാർപാപ്പയ്ക്കുവേണ്ടി ആശുപത്രിജീവനക്കാർ മെഴുതിരികൾകൊണ്ട് അലങ്കരിച്ച കേക്ക് സമ്മാനിച്ചു.
ലോകമെമ്പാടുമുള്ള കുട്ടികളിൽനിന്നും നൂറുകണക്കിനു ചിത്രങ്ങളും സന്ദേശങ്ങളും കത്തുകളുമാണ് മാർപാപ്പയ്ക്കു ലഭിച്ചത്. മാർപാപ്പയുടെ സ്ഥാനാരോഹണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് മാർച്ച് 14 ന് പ്രാദേശിക സമയം രാവിലെ 10:30 ന് പൗളിൻ ചാപ്പലിൽ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ മാർപാപ്പയ്ക്കായി ദിവ്യബലി അർപ്പിക്കും. പരിശുദ്ധ സിംഹാസനത്തിന് അംഗീകാരം ലഭിച്ച നയതന്ത്രസേനയിലെ അംഗങ്ങൾ ഇതിൽ പങ്കെടുക്കുമെന്നും വത്തിക്കാൻ മീഡിയ വഴി ആരാധനക്രമം തത്സമയം സംപ്രേഷണം ചെയ്യുമെന്നും വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.