യുക്രൈന് നഗരമായ ഡിനിപ്രോയില്‍ വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. യുക്രൈന് പ്രസിഡന്റ് വ്ളാഡിമാര്‍ സെലന്‍സ്കിയാണ് ഇക്കാര്യം അറിയിച്ചത്.
ഡിനിപ്രോയിലെ മെഡിക്കല്‍ ക്ലിനിക്കിന്റെ നേരെയാണ് റഷ്യ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ തകര്‍ന്ന ക്സിനിക്കിന്റെ ചിത്രങ്ങള്‍ റോയിട്ടേഴ്സ് പുറത്തുവിട്ടു. അതേസമയം, യുക്രൈയിൻ സംഘർഷം ദശാബ്ദങ്ങളോളം നീണ്ടുനിൽക്കുമെന്ന് മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവ് പറഞ്ഞു.