Sunday, November 24, 2024

ജി 20 വിരുദ്ധ സെമിനാര്‍ തടഞ്ഞ് ഡല്‍ഹി പൊലീസ്

അടുത്ത മാസം നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്ക് ബദലായി സംഘടിപ്പിക്കാനിരുന്ന ജി 20 വിരുദ്ധ സെമിനാര്‍ റദ്ധാക്കി. ഡൽഹിയിൽ ട്രെയ്ഡ് യൂണിയനുകളും ആക്ടിവിസ്റ്റുകളും ചേർന്ന് സംഘടിപ്പിക്കാനിരുന്ന ‘വി ട്വന്റി’ പഠന പ്രോഗ്രാമാണ് റദ്ധാക്കിയത്. പരിപാടി നടത്താൻ ഡൽഹി പോലീസ് അനുമതി നൽകാത്തതിനെത്തുടർന്നാണ് നടപടി.

രാജ്യമെമ്പാടുമുള്ള അഞ്ഞൂറോളം ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും രാഷ്ട്രീയനേതാക്കളും പങ്കെടുക്കുന്ന പരിപാടിയാണ് കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞത്. ഇതിനായി 18 ലധികം സംസ്ഥാനങ്ങളിൽ നിന്നായി 700 ആളുകള്‍ സുർജിത് ഭവനിൽ ഒത്തുകൂടിയിരുന്നു. ഇതിനു പിന്നാലെ സെമിനാറിനു അനുമതിയില്ലെന്ന് പറഞ്ഞ് പ്രോഗ്രം തടഞ്ഞത്. ഇതേ തുടര്‍ന്നാണ് സെമിനാര്‍ റദ്ധാക്കിയതായി അധികൃതര്‍ പ്രസ്താവന ഇറക്കിയത്. ‘

പരിപാടി നടത്താനുള്ള അനുമതി നിരസിച്ചതിനെ അപലപിക്കുന്നു. ജനങ്ങളുടെ ശബ്ദം നിശബ്ദമാക്കാനുള്ള ബോധപൂർവമായ ശ്രമമായി ഇതിനെ കണക്കാക്കുന്നു. ഈ സാഹചര്യത്തിൽ ഉച്ചകോടി അവസാനിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണ്’ വി20 പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, പോലീസിന്റെ നടപടിക്കെതിരെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

Latest News