Monday, November 25, 2024

പ്രധാനമന്ത്രിയെ സന്ദർശിച്ച് ആർച്ചുബിഷപ്പ് മാർ ആന്‍ഡ്രൂസ്‌ താഴത്ത്

പുതിയ സിബിസിഐ പ്രസിഡന്റ് ആർച്ചുബിഷപ്പ് മാർ ആന്‍ഡ്രൂസ്‌ താഴത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനും ഒപ്പമായിരുന്നു ആർച്ചുബിഷപ്പ് സന്ദർശനം നടത്തിയത്.

പതിനഞ്ചു മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്‌ചയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം സംബന്ധിച്ച ആവശ്യം ആർച്ചുബിഷപ്പ് പ്രധാനമന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകുകയും ചെയ്തു.

Latest News