2025 ൽ ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികളുടെ അളവ് റെക്കോർഡ് നിലയിലേക്ക് താഴ്ന്നിട്ടുണ്ടെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. നാസയുടെയും യു എസിന്റെ നാഷണൽ സ്നോ ആൻഡ് ഐസ് ഡാറ്റ സെന്ററിന്റെയും ഗവേഷണപ്രകാരമാണ് ഈ കണ്ടെത്തൽ. മാർച്ച് 22 ന് അളവ് രേഖപ്പെടുത്തിയ വാർഷിക കൊടുമുടിയുടെ, 47 വർഷങ്ങൾക്കു മുൻപ് റെക്കോർഡുകൾ രേഖപ്പെടുത്താൻ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇത് എത്തിയിരിക്കുന്നത്.
കടൽമഞ്ഞ് വെറും 5.53 ദശലക്ഷം ചതുരശ്ര മൈൽ മാത്രമാണ് മൂടിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ ഏകദേശം 1.1 ദശലക്ഷം ചതുരശ്ര മൈൽ കുറവാണിത്; 2017 ലെ ഏറ്റവും താഴ്ന്ന നിലയെക്കാൾ 30,000 ചതുരശ്ര മൈൽ താഴെ. സെന്റ് ലോറൻസ് ഉൾക്കടലിൽ ഏതാണ്ട് മഞ്ഞുപാളികൾ ഉണ്ടായിരുന്നില്ല. അതേസമയം ഒഖോത്സ്ക് കടലിൽ ശരാശരിയെക്കാൾ കുറഞ്ഞ സമുദ്ര മഞ്ഞുപാളികളുടെ വ്യാപ്തി അനുഭവപ്പെട്ടു.
ജനുവരി അവസാനത്തിൽ, ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികളുടെ വ്യാപ്തി അപ്രതീക്ഷിതമായി കുറഞ്ഞു. ഇറ്റലിയുടെ വലിപ്പമുള്ള ഒരു പ്രദേശം (1,15,000 ചതുരശ്ര മൈലിൽ കൂടുതൽ) നഷ്ടപ്പെട്ടു. ബാരന്റ്സിലും ബെറിംഗ് കടലിലും തെക്കൻകാറ്റിനെ തള്ളിവിടുന്ന ചുഴലിക്കാറ്റുകൾ മൂലം സമുദ്ര തിരമാലകൾ പൊട്ടിയൊലിക്കുകയും മഞ്ഞുപാളിയുടെ അരികിൽ നേർത്ത മഞ്ഞ് ഉരുകുകയും ചെയ്തതാണ് ഇതിനു കാരണം. വടക്കൻ ഗ്രീൻലാൻഡിനും ഉത്തരധ്രുവത്തിനുമിടയിൽ സാധാരണയെക്കാൾ 12C വരെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. വരും വർഷങ്ങളിലും ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികളുടെ വ്യാപ്തി കുറയുന്നത് തുടർന്നേക്കാം.