Friday, February 7, 2025

ട്രംപിന്റെ തീരുമാനത്തിനു പിന്നാലെ അർജന്റീനയും ലോകാരോഗ്യ സംഘടനയിൽനിന്ന് പിന്മാറുന്നു

ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് അർജന്റീന പിന്മാറുമെന്ന് പ്രസിഡന്റിന്റെ വക്താവ് മാനുവൽ അഡോർണി ഒരു പത്രസമ്മേളനത്തിൽ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കോവിഡ് 19 പാൻഡെമിക് സമയത്ത് ലോകാരോഗ്യ സംഘടന അംഗരാജ്യങ്ങളുടെ രാഷ്ട്രീയസ്വാധീനത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി, ആഭ്യന്തരകാര്യങ്ങളിൽ അന്താരാഷ്ട്ര ഇടപെടൽ ഉണ്ടാകുമെന്ന് സർക്കാരിന് ആശങ്കയുണ്ടെന്ന് അഡോർണി പറഞ്ഞു.

കഴിഞ്ഞ മാസം അമേരിക്കയിൽ സമാനമായ ഒരു നീക്കമുണ്ടായതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് പിന്മാറാനുള്ള അർജന്റീനയുടെ തീരുമാനം. അധികാരമേറ്റ ആദ്യ ദിവസംതന്നെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകാരോഗ്യ സംഘടനയിൽനിന്ന് യു എസിനെ പിൻവലിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. ഏജൻസിയുടെ കോവിഡ് 19 പാൻഡെമിക് കൈകാര്യം ചെയ്യൽ, അതിന്റെ രാഷ്ട്രീയ നേതൃത്വം, യു എസ് ഫണ്ടിംഗിലുള്ള ആശ്രയത്വം എന്നിവയിലെ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ഈ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News