Sunday, November 24, 2024

അർജുന്റെ മൃതദേഹം നാളെ വീട്ടുകാർക്കു നൽകും; അസ്ഥി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു

ഷിരൂരിൽ ഗംഗാവാലി പുഴയിൽ നിന്ന് കണ്ടെടുത്ത അർജുന്റെ മൃതദേഹം ഡിഎൻഎ സാംപിൾ എടുത്തശേഷം നാളെ കുടുംബാംഗങ്ങൾക്കു വിട്ടുനൽകും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.

അര്ജുന്റെതെന്നു കരുതുന്ന മൃതശരീരത്തിന്റെ 70 % മാത്രമാണ് ലോറിക്കുള്ളിൽ നിന്നും എടുത്തത്. ബാക്കി ഭാഗങ്ങൾ ശേഖരിക്കാൻ ലോറി ഇന്ന് പൊളിച്ചു പരോശോധിക്കും. കർവാർ ആശുപത്രിയിലാണു മൃതദേഹമുള്ളത്. മൃതദേഹത്തിൽ നിന്ന് ഡിഎൻഎ പരിഷിധനയ്ക്കായി അസ്ഥിയുടെ ഭാഗം മംഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയച്ചു. രണ്ടു ദിവസത്തിനുള്ളിൽ ഇതിന്റെ ഫലം ലഭിക്കും.

മൃതദേഹം കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേരള സർക്കാർ ആണ് ഏറ്റെടുത്തിരിക്കുന്നത്. അർജുന്റെ ലോറി കണ്ടെത്തുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾക്കു കർണാടക സർക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു.

Latest News