പ്രാദേശിക ഉച്ചകോടിയിൽ പങ്കെടുക്കാനൊരുങ്ങി മ്യാൻമറിന്റെ പുറത്താക്കപ്പെട്ട നേതാവ് മിൻ ഓങ് ഹ്ലയിംഗ്. അദ്ദേഹം ഇന്ന് ദുരന്തബാധിതരാജ്യം വിടുമെന്നും ഒരു പ്രാദേശിക ഉച്ചകോടിയിൽ പങ്കെടുക്കുമെന്നുമാണ് സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തത്. അതേസമയം, വിനാശകരമായ ഭൂകമ്പത്തിൽനിന്ന് രക്ഷപെട്ടവരിലേക്ക് എത്തിച്ചേരുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് സഹായസംഘങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ബാങ്കോക്കിൽ നടക്കുന്ന ഭൂരിഭാഗം ദക്ഷിണേഷ്യൻ രാജ്യങ്ങളുടെയും ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മിൻ ഓങ് ഹ്ലയിംഗ് മ്യാൻമർ വിടുന്നതെന്ന് എം ആർ ടിവി സ്ഥിരീകരിച്ചു. പാശ്ചാത്യ ഉപരോധങ്ങൾക്കും അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷണത്തിനും വിധേയമായ ജനറലിന് ഇതൊരു അസാധാരണമായ വിദേശയാത്രയാണ്. തെക്കുകിഴക്കൻ ഏഷ്യൻ ബ്ലോക്കായ ആസിയാൻ ഉച്ചകോടികളിൽ പങ്കെടുക്കുന്നതിനും സൈനികമേധാവിക്ക് വിലക്കുണ്ട്.
ഒരു നൂറ്റാണ്ടിനിടെ മ്യാൻമറിലുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ കഴിഞ്ഞ ദിവസത്തെ ഭൂകമ്പം. 28 ദശലക്ഷം ആളുകൾ താമസിക്കുന്ന ഒരു പ്രദേശത്തെയൊന്നാകെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ തകരുകയും പലർക്കും ഭക്ഷണവും വെള്ളവും പാർപ്പിടവും നഷ്ടപ്പെടുകയും ചെയ്തു. ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ച്, മരണസംഖ്യ മൂവായിരം കടന്നതായി ചൈനയുടെ സ്റ്റേറ്റ് ടെലിവിഷൻ പറഞ്ഞു.
ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മ്യാൻമറിന്റെ സമ്പദ്‌വ്യവസ്ഥയും ആരോഗ്യസംരക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാനസേവനങ്ങളും തകർന്നു. ഭൂകമ്പാനന്തര പുനരധിവാസത്തെ പിന്തുണയ്ക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള എം ആർ ടിവി യിലെ സർക്കാർ ബുധനാഴ്ച 20 ദിവസത്തെ ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപിച്ചു. എന്നാൽ വിമതർ ആക്രമണം നടത്തിയാൽ ‘അതനുസരിച്ച് പ്രതികരിക്കുമെന്ന്’ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.