Saturday, April 12, 2025

പുല്‍വാമ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; കൊല്ലപ്പെട്ടത് അല്‍ ബദര്‍ ഭീകരര്‍

ഇന്നലെ പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം. അല്‍ ബദര്‍ ഭീകരരായ ഐജാസ് ഹഫീസ്, ഷാഹിദ് അയൂബ് എന്നിവരെയാണ് വധിച്ചത്. രണ്ട് തോക്കുകളും കണ്ടെടുത്തു. ഈ വര്‍ഷം മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നടന്ന കുടിയേറ്റ തൊഴിലാളികള്‍ക്കെതിരായ ആക്രമണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടായിരുന്നു

24ന് പ്രധാനമന്ത്രി സന്ദര്‍ശിക്കാനിരിക്കെ ജമ്മു കശ്മീരിലെ മിര്‍ഹാമയില്‍ 23ാം തിയതി ഭീകരരും ഇന്ത്യന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. പോലീസും സൈന്യവും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ ഒരു ജെയ്‌ഷെ ഭീകരനെ വധിച്ചു. ജമ്മുവിലെ സുരക്ഷ വിലയിരുത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ ഉന്നതതലെ യോഗം ചേര്‍ന്നിരുന്നു.

പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന പല്ലി ഗ്രാമത്തില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെ സിഐഎസ്എഫ് ബസിന് നേരെയും ആക്രമണം നടന്നിരുന്നു. രണ്ട് ചാവേറുകള്‍ ഉള്‍പ്പടെ ആറു ഭീകരരെ സൈന്യം വധിച്ചു.

 

Latest News