Thursday, April 3, 2025

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ച് സൈന്യം

ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കശ്മീരിലെ ഡോഡയിലാണ് ഭീകരാക്രമണം നടന്നത്. സൈനിക പോസ്റ്റിന് നേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ജമ്മു കശ്മീരില്‍ മൂന്ന് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസം കത്വയില്‍ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. തീര്‍ത്ഥാടകരുമായി പോയ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഭീകരനെ സൈന്യം വധിക്കുകയും ചെയ്തു. ശത്രുക്കളായ അയല്‍ക്കാരാണ് നമ്മുടെ രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ എപ്പോഴും ശ്രമിക്കുന്നതെന്നാണ് ആക്രമണത്തോട് ജമ്മു മേഖല ഡിജിപി ആനന്ദ് ജെയിന്‍ പറഞ്ഞു.

 

Latest News