Saturday, February 1, 2025

ആയിരം നിരീക്ഷണ ഹെലികോപ്റ്ററുകൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ

ആയിരം നിരീക്ഷണ ഹെലികോപ്റ്ററുകൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ. വ്യോമാതിർത്തി ലംഘിച്ചെത്തുന്ന പാക്ക് ഡ്രോണുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ ആണ് നിരീക്ഷണ ഹെലികോപ്റ്ററുകൾ വാങ്ങുവാനുള്ള നടപടികൾ വേഗത്തിലാക്കുവാൻ ഇന്ത്യൻ സൈന്യം പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.

നിരീക്ഷണ കോപ്റ്ററുകൾക്കു പുറമേ, പൈലറ്റില്ലാതെ പറത്താവുന്ന 80 ചെറുവിമാനങ്ങളും സൈന്യം അടിയന്തരമായി വാങ്ങുന്നുണ്ട്. രാത്രിയും പകലും ഒരുപോലെ കൃത്യമായി നിരീക്ഷണം നടത്താൻ ഇതുവഴി സാധിക്കും. ഇതിനായുള്ള ടെൻഡറും ക്ഷണിച്ചിട്ടുണ്ട്. അടുത്ത കാലത്തായി പാക്കിസ്ഥാൻ ഡ്രോണുകൾ നിരന്തരം വ്യോമാതിർത്തി ലംഘിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വർഷം മാത്രം 13 പാക് ഡ്രോണുകളാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വെടിവെച്ചിട്ടത്.

Latest News