പാകിസ്താനില്‍ രൂക്ഷമായി പെയ്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തി 1,700 പേര്‍ മരണപ്പെടുകയും 12,800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കിലാണ് വിവിരം. ജൂണ്‍ പകുതി മുതല്‍ പാകിസ്താനില്‍ തുടര്‍ച്ചയായി പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. പാകിസ്താനിലെ ആറ് പ്രവിശ്യകളില്‍ അഞ്ചിലുമായുള്ള 81 ജില്ലകളെയാണ് സര്‍ക്കാര്‍ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചത്. സെപ്തംബര്‍ പകുതിവരെ ആയപ്പോള്‍ 33 ദശലക്ഷം ആളുകളെ പ്രളയം ബാധിച്ചു. കുറഞ്ഞത് 1,481 പേര്‍ മരിക്കുകയും 12,720 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏകദേശം 7.6 ദശലക്ഷം ആളുകള്‍ താല്‍ക്കാലികമായി പാലായനം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വെള്ളപ്പൊക്കത്തില്‍ 1.8 ദശലക്ഷം വീടുകള്‍ തകര്‍ന്നു. 1.5 ദശലക്ഷം വീടുകള്‍ തകര്‍ന്ന സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും അധികം നാശമുണ്ടായത്. പുനരധിവാസത്തിനായി 600 മില്യണ്‍ യു എസ് ഡോളര്‍ അധികമായി വേണമെന്ന് ഐക്യരാഷ്ട്ര സഭയോട് അഭ്യര്‍ത്ഥിക്കാനൊരുങ്ങുകയാണ് രാജ്യം. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആക്ടിംഗ് സെക്രട്ടറി ഇ ഡി ഹുമൈര്‍ കരീമിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ദുരിതാശ്വാസ സഹായമായി ഐക്യരാഷ്ട്ര സഭ മുമ്പ 160 ദശലക്ഷം യു എസ് ഡോളര്‍ ഗ്രാന്റായി നല്‍കിയിരുന്നു.
എന്നാല്‍ ഇത് മതിയാകില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കൂടുതല്‍ ഗ്രാന്റ് അനുവദിച്ച് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രാജ്യത്തെ വിവിധ ഇടങ്ങളിലായി കുടിവെള്ള സൗകര്യം തടസ്സപ്പെടുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തു. 3.5 ദശലക്ഷം ഏക്കര്‍ കൃഷി വിളകള്‍ നശിക്കുകയും 9,36,000ലധികം കന്നുകാലികള്‍ മരിച്ചതായും കണക്കുകളില്‍ പറയുന്നു.