Monday, November 25, 2024

“നിർമ്മിതബുദ്ധിയും സമാധാനവും” ലോക സമാധാനദിന പ്രമേയവിഷയം

“നിർമ്മിതബുദ്ധിയും സമാധാനവും” എന്ന വിഷയമായിരിക്കും അടുത്ത ലോക സമാധാനദിനത്തിന്റെ പ്രമേയം എന്ന് വത്തിക്കാൻ വെളിപ്പെടുത്തി. എല്ലാ വർഷവും ജനുവരി ഒന്നാം തീയതി ആചരിക്കുന്ന ലോക സമാധാനദിനത്തിന്റെ അടുത്ത വർഷത്തെ പ്രമേയം ഓഗസ്റ്റ് എട്ടിനാണ് പുറത്തുവിട്ടത്.

വത്തിക്കാനിലെ ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഈ പ്രമേയം വെളിപ്പെടുത്തിക്കൊണ്ടു പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിർമ്മിത ബുദ്ധിയുടെ മേഖലയിൽ കൈവരിച്ചിട്ടുള്ള ശ്രദ്ധേയമായ പുരോഗതികൾ മനുഷ്യൻറെ പ്രവർത്തനങ്ങൾ, അവൻറെ വ്യക്തിപരവും സാമൂഹികവുമായ ജീവിതം, രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ ശക്തമായ  സ്വാധീനം ചെലുത്തുന്നുവെന്ന് വെളിപ്പെടുത്തുന്നുണ്ട്.

വിനാശകരമായ സാധ്യതകളും അവ്യക്തമായ ഫലങ്ങളും ഉളവാക്കുന്ന ഈ പുതിയ സാങ്കേതികവിദ്യകളുടെ അർത്ഥത്തെക്കുറിച്ചുള്ള ഒരു തുറന്ന സംവാദത്തിന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആശയവും ഉപയോഗവും ഉത്തരവാദിത്വത്തോടെ നിർവഹിക്കേണ്ടതിന്റെ  ആവശ്യകത, വ്യക്തിയുടെ അന്തസ്സിന്റെ സംരക്ഷണം, സാഹോദര്യത്തിന്റെ പരിപാലനം, ലോകത്തിലെ നീതിയും സമാധാനവും പ്രോത്സാഹിപ്പിക്കുക തുടങ്ങി സാങ്കേതിക വികസനത്തിന് ആവശ്യമായ നിരവധി കാര്യങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.

Latest News