Tuesday, November 26, 2024

സുപ്രീംകോടതിയില്‍ വാദംകേള്‍ക്കല്‍ തത്സമയം രേഖപ്പെടുത്താന്‍ നിര്‍മിതബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള സാങ്കേതിക സംവിധാനം

സുപ്രീംകോടതിയില്‍ വാദംകേള്‍ക്കല്‍ തത്സമയം രേഖപ്പെടുത്താന്‍ നിര്‍മിതബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള സാങ്കേതിക സംവിധാനം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഒന്നാംനമ്പര്‍ കോടതിയില്‍ പരീക്ഷണാര്‍ഥം ഈ സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങി. മഹാരാഷ്ട്രയിലെ അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഭരണഘടനാബെഞ്ചിലെ വാദം നിര്‍മിതബുദ്ധി സംവിധാനം രേഖപ്പെടുത്തി.

കോടതിമുറിയില്‍ സ്ഥാപിച്ചിട്ടുള്ള സ്‌ക്രീനില്‍ അഭിഭാഷകരുടെ വാദങ്ങള്‍ തത്സമയം രേഖപ്പെടുത്തി പ്രദര്‍ശിപ്പിച്ചു. പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതി ഔദ്യോഗിക വെബ്സൈറ്റില്‍ തത്സമയം രേഖപ്പെടുത്തിയവയുടെ ലിങ്ക് പങ്കുവയ്ക്കും. അഭിഭാഷകര്‍ക്കും അവ ലഭ്യമാക്കും. കോടതിയുടെ ചരിത്രത്തിലെ നാഴികക്കല്ലാണിതെന്ന് മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമമന്ത്രിയുമായ കപില്‍ സിബല്‍ പ്രശംസിച്ചു.

 

 

Latest News