Monday, November 25, 2024

നി​ർമ്മിതബു​ദ്ധി സാ​​ങ്കേ​തി​ക​ത വലിയ മാനുഷികദുരന്തമായി മാറും: പ്രഥമ എ.ഐ ഉ​ച്ച​കോ​ടി​യുടെ മുന്നറിയിപ്പ്

ബ്രിട്ടണ്‍ ആതിഥേയത്വം വഹിച്ച പ്രഥമ നിർമ്മിതബുദ്ധി ഉ​ച്ച​കോ​ടി​ സമാപിച്ചു. ലോ​കം കീഴടക്കാനൊരുങ്ങുന്ന നി​ർമ്മി​തബു​ദ്ധി സാ​​ങ്കേ​തി​ക​ത വലിയ മാനുഷികദുരന്തമാകുമെന്നപ്രഖ്യാപനത്തോടെയാണ് ഉച്ചകോടി സമാപിച്ചത്. ഉ​ച്ച​കോ​ടി​യി​ൽ ഇ​ന്ത്യ, യു.​എ​സ്, ഫ്രാ​ൻ​സ് ഉള്‍പ്പെടെ 28 രാ​ജ്യ​ങ്ങ​ള്‍ പങ്കെടുത്തു.

ബ്ലെച്ച്ലിയില്‍ നടന്ന ദ്വിദിന ഉച്ചകോടിയില്‍ എ.ഐ സാങ്കേതികവിദ്യയുടെ അപകടസാധ്യതകൾ പരിഗണിക്കുകയും അവ എങ്ങനെ ലഘൂകരിക്കാമെന്നുമാണ് ചര്‍ച്ച ചെയ്തത്. ഈ ​വി​ഷ​യ​ത്തി​ൽ രാ​ജ്യാ​ന്ത​ര സഹ​ക​ര​ണം ഉ​റ​പ്പാ​ക്കുന്നതിന്റെ ആ​ദ്യ​പ​ടി​യാ​യി ആ​റുമാ​സ​ത്തി​നി​ടെ ദ​ക്ഷി​ണ കൊ​റി​യ​യി​ലും പി​ന്നീ​ട് ഫ്രാ​ൻ​സി​ലും ഭാ​വിസു​ര​ക്ഷ ഉ​ച്ച​കോ​ടി​ക​ൾ ന​ട​ത്താ​നും യോഗത്തില്‍ തീ​രു​മാ​ന​മായി. വിവിധരാജ്യങ്ങളിലെ നേതാക്കന്മാര്‍ക്കുപുറമെ അ​ക്കാ​ദ​മി​ക രംഗത്തെയും പ്രമുഖ ടെക് കമ്പനികളുടെ മേധാവികളും ഉച്ചകോടിയില്‍ പങ്കെടുത്തു. എ.ഐ സാങ്കേതികവിദ്യ ഭാവിയില്‍ സൃഷ്ടിക്കാന്‍പോകുന്ന വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന പ്രഖ്യാപനത്തിനും ഉച്ചകോടി അംഗീകാരംനല്‍കി.

“ബോ​ധ​പൂ​ർ​വ​മോ, അ​ല്ലാ​തെ​യോ ദു​ര​ന്ത​സ​മാ​ന​മാ​യ നാ​ശ​ത്തി​നു ശേ​ഷി​യു​ള്ള​താ​ണ് നി​ർ​മ്മിതബു​ദ്ധികള്‍. ഈ രം​ഗ​ത്ത് അ​തി​വേ​ഗ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന പല മാ​റ്റ​ങ്ങ​ളും ഒ​പ്പം ഈ ​മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ങ്ങ​ളും പരിഗണിച്ചാ​ൽ ഇ​വ ഉ​യ​ർ​ത്താ​വു​ന്ന ഭീ​ഷ​ണി​ക​ൾ വലുതാണ്” – ഉച്ചകോടിയെ തുടര്‍ന്നുള്ള പ്ര​ഖ്യാ​പ​നത്തില്‍ പറ​യു​ന്നു. യു.​എ​സ്, യു.​കെ, യൂ​റോ​പ്യ​ൻ യൂ​ണിയ​ൻ, ചൈ​ന എ​ന്നി​വയടക്കം ഒ​പ്പു​വച്ചതാണ് പ്രഖ്യാപനം. സമാനമായി നേരത്തെ എ.ഐ സാങ്കേതികവിദ്യയുടെ മൂന്ന് ഗോഡ്‌ഫാദർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ജെഫ്രി ഹിന്റണും മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു

Latest News