Sunday, November 24, 2024

കോവിഡ് കേസുകളില്‍ വര്‍ധനവ്; കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രം

കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള 6 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം. പരിശോധനയും നിരീക്ഷണവും വാക്‌സിനേഷനും ശക്തമായി തുടരണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

കേരളത്തില്‍ പ്രതിവാര കേസുകള്‍ മാര്‍ച്ച് 15 ഓടെ 434 ല്‍ നിന്ന് 579 ആയി. പോസിറ്റിവിറ്റി നിരക്ക് 0.61 ല്‍ നിന്ന് 2.64 % ആയെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിന് പുറമെ തമിഴ്‌നാട്, ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശമുണ്ട്.

 

Latest News